LatestThiruvananthapuram

ലോഡ്‌ഷെഡിംഗും പവര്‍ക്കട്ടുമില്ല: വൈദ്യുതി മന്ത്രി

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് തത്കാലം ലോഡ്‌ഷെഡിംഗും ​ പവര്‍ക്കട്ടുമില്ലെന്ന് വൈദ്യുതിമന്ത്രി കൃഷ്ണന്‍കുട്ടി. രാജ്യത്ത് ഉടലെടുത്ത ഊര്‍ജ പ്രതിസന്ധി സംസ്ഥാനത്തെ ബാധിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

നിലവില്‍ കുറവുള്ള വൈദ്യുതി വാങ്ങാന്‍ രണ്ട് കോടി രൂപ വേണം. 400 മെഗാവാട്ടിന്‌ കുറവുവന്നാല്‍ പ്രതിസന്ധി ശക്തമാകുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പുറത്തു നിന്നും കേരളത്തിന്‌ ലഭിക്കേണ്ട വൈദ്യുതിയില്‍ വലിയ തോതില്‍ കുറവുണ്ടാകുന്നുണ്ടെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു.

ഉപഭോക്താക്കള്‍ പീക് അവറായ വൈകുന്നേരം 6.30 മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി കരുതലോടെ ഉപയോഗിക്കുക. കൂടുതല്‍ വൈദ്യുതി ആവശ്യം വരുന്ന ഹീറ്റര്‍, മിക്സി, ഇലക്‌ട്രിക് ഓവന്‍, ഇലക്‌ട്രിക് അയണ്‍, വാഷിങ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഈ സമയത്തു കഴിവതും ഉപയോഗിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles

Back to top button