AlappuzhaKeralaLatest

പെയിന്റ് നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

“Manju”

സിന്ധുമോൾ. ആർ

ആലപ്പുഴ: ചേര്‍ത്തല അരൂരില്‍ പെയിന്റ് നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടുത്തം. ഉച്ചയ്ക്ക് 1.45 ഓടെയാണ് ഫാക്ടറിക്കുള്ളില്‍ തീ കണ്ടത്. വൈകാതെ ആളിപ്പടരുകയായിരുന്നു. തീ കണ്ടയുടന്‍ കെട്ടിടത്തിലുണ്ടായിരുന്ന ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അഞ്ച് ജീവനക്കാരാണ് ഈ സമയം കെട്ടിടത്തിലുണ്ടായിരുന്നത്.

അരുര്‍ ഫയര്‍ ഫോഴ്‌സ് ഓഫീസിനു സമീപത്തു തന്നെയാണ് ഈ ഫാക്ടറി. അരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സിനു പുറമേ ആലപ്പുഴ, ചേര്‍ത്തല, ഫോര്‍ട്ട്‌കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള യൂണിറ്റുകളും എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വലിയ ഉയരത്തില്‍ തീയും പുകയും ദൃശ്യമാണ്. എളുപ്പത്തില്‍ തീ പിടിക്കുന്ന സാധനങ്ങള്‍ ആയതിനാല്‍ പൂര്‍ണ്ണമായും കത്തിതീര്‍ന്നാലെ തീ പൂര്‍ണ്ണമായൂം അണയു. സമീപത്തുള്ള സീഫുഡ് ഫാക്ടറിയിലേക്കും വീടുകളിലേക്കും തീ പടരുന്നത് തടയാനുള്ള ശ്രമമാണ് രക്ഷാപ്രവര്‍ത്തകര്‍ പ്രാഥമിക ഘട്ടത്തില്‍ നടത്തുന്നത്. സമീപത്തുള്ള ഫാക്ടറിയിലേയും വീടുകളിലെയും ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചു. ഫാക്ടറിക്ക് ചുറ്റും നിന്ന് വെള്ളം പമ്ബ് ചെയ്ത് തീ പടരുന്നത് തടയുന്നതില്‍ അഗ്നിശമന സേന വിജയിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ തത്സമയം പ്രദര്‍ശനം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ കാണിക്കുന്നതിനും ഇതുവഴി കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് എയ്‌റോ ഇന്ത്യ 21 പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി 83 തേജസ് എംകെ 1എ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യന്‍ വ്യോമസേനയും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡും തമ്മില്‍ ധാരണയായി.

Related Articles

Back to top button