KeralaLatest

വിഴിഞ്ഞം മംഗലപുരം ഇടനാഴിക്കെതിരെ ഗ്രാമസഭ

“Manju”

ദേശീയപാത സ്ഥലമെടുപ്പ്- കേന്ദ്രനിലപാട് തിരുത്തണമെന്ന് കേരളം - KERALA -  GENERAL | Kerala Kaumudi Online

നഗരവികസനത്തിന്റെ ഭാഗമായി വിഴിഞ്ഞം മുതൽ മംഗലപുരം വരെയുള്ള ഔട്ട്ഡോർ കോറിഡോർ നാലുവരി പാതയ്ക്ക് മംഗലപുരത്തു 60 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നടപടിക്കെതിരെ മംഗലപുരം കാരമൂട് ഗ്രാമസഭ ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. ഇതിനായി എടുത്ത പ്രമേയം സർക്കാരിനെ അറിയിക്കാനും തീരുമാനിച്ചു. വാർഡ് അംഗം ഖുറൈഷാ ബീവിയുടെ അദ്യക്ഷതയിൽ ചേർന്ന ഗ്രാമസഭ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്‌ അംഗം എം. എ. ഷഹീൻ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് മംഗലപുരം ഷാഫി, പ്ലാൻ കോഡിനേറ്റർ എസ്. ശ്യാം, വാർഡ് വികസന സമിതി കൺവീനർ പടിപ്പുര സലാം, ഗ്രാമ സഭ കോഡിനേറ്റർ ശ്രീലത എന്നിവർ സംസാരിച്ചു

വിഴിഞ്ഞം പോർട്ടിൽ നിന്നു മംഗലപുരം ജങ്ഷനിൽ നാഷണൽ ഹൈവേ യിൽ എത്തി ചേരുന്ന നാലുവരി പാതയോടെ ചേർന്നു 60 ഏക്കർ ഏറ്റെടുക്കാനാണ് തീരുമാനം. അങ്ങനെ വന്നാൽ 1000 പേരെ കുടിയൊഴിപ്പിക്കേണ്ടി വരും. ടെക്‌നോസിറ്റീയ്ക്കു വേണ്ടി ഇവിടെ മുൻപും കുടിയൊഴിപ്പിച്ചിട്ടുള്ളതാണ്.
വിഴിഞ്ഞം പോർട്ടിനായി കണ്ടെയിനറുകൾ കടന്നു പോകുന്നതിനു വേണ്ടിയാണ് ഔട്ടർ റിംഗ് റോഡ് വഴിയൊരുക്കുന്നത്. മംഗലപുരത്തു 60 ഏക്കറിലും നീരമൺകുഴിയിൽ 80 ഏക്കറും ഈ റോഡിനോട് ചേർന്നു കോമേഴ്‌ഷ്യൽ &ലോജസ്റ്റിക് ഹബ്ബും അണ്ടൂർക്കോണത്ത് 48 ഏക്കർ, പന്തലക്കോട് 80ഏക്കർ ഭൂമി ഇക്കണോമിക്കൽ &കമേഷ്യൽ സോണിനും ഭൂമി ഏറ്റെടുക്കും.
മംഗലപുരം, അണ്ടൂർക്കോണം, പന്തലക്കോട്, വെങ്കോട്, അരുവിക്കര, ചെറിയകൊണ്ണി, ചൊവ്വല്ലൂർ, വിളപ്പിൽശാല, കിള്ളി, തൂങ്ങാപ്പാറ, മാറനല്ലൂർ, വലിയാർത്തല, മുക്കുംപാല മൂട്, മടവൂർപാറ, ചാവടിനട, വെങ്ങാനൂർ, കല്ലുവെട്ടാൻകുഴി, വിഴിഞ്ഞം എന്നിവിടകലൂടെയാണ് പാത കടന്നു പോകുന്നത്.
ഈ പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ പഞ്ചായത്തുകളുമായോ രാഷ്ട്രീയ കക്ഷികളുമായോ ഇതേവരെ യാതൊരു വിധ ചർച്ചകളും നടത്തിയിട്ടില്ല. സർവ്വേ നടക്കുമ്പോൾ സാറ്റ്‌ലൈറ്റ് സർവ്വേ നടക്കുമ്പോൾ തന്നെ കളക്ടർക്കും മുഘ്യമന്ത്രിക്കും മംഗലപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മംഗലപുരം ഷാഫി പരാതി സമർപ്പിച്ചിട്ടുണ്ടായിരുന്നു.
ഇപ്പോൾ പന്തലക്കോട് നിന്നും കിളിമാനൂർ വഴി നാവായിക്കുളം വരെ ഈ റോഡ് നീട്ടുന്നതായി മുഘ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കുകയുണ്ടായി.

Related Articles

Back to top button