KeralaLatestThrissur

കിഫ്ബി – സമഗ്ര ശുദ്ധജല വിതരണ പദ്ധതി നിർമ്മാണോദ്ഘാടനം

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ : കോടശ്ശേരി – പരിയാരം – അതിരപ്പിള്ളി പഞ്ചായത്തുകൾക്കുള്ള കിഫ്ബി – സമഗ്ര ശുദ്ധജല വിതരണ പദ്ധതി നിർമ്മാണോദ്ഘാടനം നടന്നു.

ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു. ബി ഡി ദേവസ്സി എം എൽ എ അധ്യക്ഷത വഹിച്ചു.

കിഫ്ബി സഹായത്തോടെ 58 കോടി 61 ലക്ഷം രൂപ ചെലവഴിച്ചാണ് 22000 വീടുകൾക്ക് പ്രയോജനമാകുന്ന സമഗ്ര ശുദ്ധജല വിതരണ പദ്ധതി യാഥാർത്ഥ്യമാകുന്നത്.

ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി ഈ പദ്ധതിയുടെ കീഴിൽ വരുന്ന എല്ലാ വീടുകളിലും ഹൗസ് കണക്ഷൻ ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു

Related Articles

Back to top button