KeralaLatest

പുതിയ എടിഎം കാര്‍ഡ് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടി

“Manju”

സിന്ധുമോൾ. ആർ

പന്തളം : പുതിയ എടിഎം കാര്‍ഡ് നല്‍കാമെന്ന് പറഞ്ഞ് റിട്ട. എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലെ പണം തട്ടിയെടുത്തു. പൂഴിക്കാട് കുരണ്ടിപ്പള്ളില്‍ റിട്ട. എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ ബേബി വര്‍ഗീസിന്റെ 4000 രൂപയാണ് നഷ്ടമായത്. വിളിച്ചയാള്‍ അക്കൗണ്ട് വിവരങ്ങളും വീടിന്റെ മേല്‍വിലാസം അടക്കം കൃത്യമായി പറഞ്ഞതോടെ സംശയം തോന്നിയില്ല. പുതിയ കാര്‍ഡ് നല്‍കുന്നതിനായി പഴയ കാര്‍ഡിന്റെ നമ്പര്‍ വേണമെന്ന് ആവശ്യപ്പെട്ടു. നമ്പര്‍ പറഞ്ഞു കൊടുത്തപ്പോള്‍ പുതിയ കാര്‍ഡ് അയച്ചു തരുമെന്നുമറിയിച്ചു.

പിന്നീട്, ബന്ധുക്കളോട് ഈ വിവരം പറഞ്ഞപ്പോള്‍ അവര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തുക നഷ്ടപ്പെട്ടതായി മനസ്സിലായത്. ബാങ്ക് അധികൃതര്‍ക്കും പത്തനംതിട്ട ക്രൈം സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button