IndiaLatestMotivation

40 സെക്കന്‍ഡില്‍ 47 പുഷ് അപ്പുമായി ബിഎസ്‌എഫ് ജവാന്‍

“Manju”

പുഷ് അപ്പ് എടുക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ലെങ്കിലും, അതിശൈത്യത്തില്‍ പുഷ് അപ്പ് എടുക്കുന്നത് അല്‍പം ശ്രമകരമായ കാര്യമാണ്.  അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
40 സെക്കന്‍ഡിനുള്ളില്‍ 47 പുഷ് അപ്പ് എടുക്കുന്ന ബിഎസ്‌എഫ് ജവാനാണ് വീഡിയോയിലുള്ളത്. ഫിറ്റ് ഇന്ത്യ ചലഞ്ച് എന്ന ടാഗ്‌ലൈനോടെ ബിഎസ്‌എഫിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച ദൃശ്യങ്ങളാണിത്. നാല്‍പത് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ കനത്ത മഞ്ഞുവീഴ്ചയിലും അതിര്‍ത്തി കാക്കുന്ന ഉദ്യോഗസ്ഥന്‍ വ്യായാമം ചെയ്യുന്നത് കാണാന്‍ സാധിക്കും. വെറും സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോ നിരവധിയാളുകളാണ് പങ്കുവെച്ചത്.
കശ്മീരിലെ അതിശൈത്യത്തിലും സൈനികരുടെ ശാരീരികക്ഷമതയും ആരോഗ്യവും നിലനിര്‍ത്താന്‍ വ്യായാമമുറകള്‍ ദിനചര്യയാണ്. ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക താല്‍പര്യമെടുത്ത് ആവിഷ്‌കരിച്ച ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന് വലിയ സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചത്. ഇതിന്റെ ഭാഗമായി നേരത്തെയും സൈനികരുടെ വ്യായാമ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്‌ക്കപ്പെട്ടിരുന്നു. ഇതിനൊപ്പമാണ് പുഷ് അപ്പ് വീഡിയോയും ബിഎസ്‌എഫ് ട്വീറ്റ് ചെയ്തത്. വീഡിയോ പ്രചരിച്ചതോടെ പല ട്വിറ്റര്‍ അക്കൗണ്ടുകളും പുഷ് അപ്പ് ചലഞ്ചായി ഇത് ടാഗ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button