InternationalLatest

കാബൂളിൽ വീണ്ടും സ്‌ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു

“Manju”

കാബൂൾ: അഫ്ഗാനിസ്താനിൽ വീണ്ടും സ്‌ഫോടനം. കാബൂൾ നഗരത്തിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് അഫ്ഗാൻ ഹിന്ദുക്കൾ ഉൾപ്പെടെ ആറു പേർക്ക് പരിക്കേറ്റു. സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തു. കാബൂളിലെ ബാഗ് ഇ ഖൈ്വസി മേഖലയിലെ വ്യാപാര സ്ഥാപനത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സുരക്ഷാ സേന അറിയിച്ചു.

അഫ്ഗാനിസ്താനിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഭീകര സംഘനകളും ഏറ്റെടുത്തിട്ടില്ല. സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അഫ്ഗാനിസ്താന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ തുടർക്കഥയാണ്.

കാബൂളിലെ ഹീസെ അവാൽ മേഖലയിൽ സുരക്ഷാ സേനയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ കാബൂളിലെ സ്‌ഫോടന പരമ്പരയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.

Related Articles

Back to top button