IndiaLatest

രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത്തവണ 80 ചിത്രങ്ങള്‍

“Manju”

സിന്ധുമോൾ. ആർ

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത് 80 ചിത്രങ്ങള്‍. ലോക സിനിമ വിഭാഗത്തിലാണ് ഏറ്റവുമധിക ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാല് മേഖലകളിലായി നടത്തുന്ന ചലച്ചിത്ര മേള ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് ആരംഭിക്കും.

കൊവിഡ് പ്രതിസന്ധിക്കിടയില്‍ നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ പരമാവധി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം. രാജ്യാന്തര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ, ഹോമേജ്, ലോകസിനിമ തുടങ്ങി എട്ടു വിഭാഗങ്ങളിലായി 80ഓളം ചിത്രങ്ങളാണ് നാലുമേഖലകളിലും പ്രദര്‍ശിപ്പിക്കുന്നത്. ലോക സിനിമ വിഭാഗത്തിലാണ് ഏറ്റവുമധികം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തോമസ് വിന്റര്‍ബെര്‍ഗിന്റെ അനതര്‍ റൗണ്ട് ‘, കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്പൈ‘, അഹമ്മദ് ബഹ്‌റാമിയുടെ ദി വേസ്റ്റ് ലാന്‍ഡ്തുടങ്ങിയ വിഖ്യാത ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും. ഓരോ മേഖലയിലും ആറു തീയറ്ററുകളിലായിട്ടാണ് പ്രദര്‍ശനം.

ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് മേളയ്ക്ക് തിരിതെളിയും. തിരുവനന്തപുരത്ത് മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററിനു പുറമെ കൈരളി, ശ്രീ, നിള, കലാഭവന്‍, നിശാഗന്ധി എന്നിവിടങ്ങളിലാണ് പ്രദര്‍ശനങ്ങള്‍. തിരുവനന്തപുരത്തിനു പുറമേ എറണാകുളം, തലശ്ശേരി, പാലക്കാട് തുടങ്ങിയ മേഖലകളിലാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

Related Articles

Back to top button