KeralaLatest

കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം

“Manju”

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​ട്ടും പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് കേ​ന്ദ്ര സം​ഘം. ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് കേ​ന്ദ്ര സം​ഘം ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ വ​ര്‍​ധി​പ്പി​ച്ചി​ല്ലെ​ങ്കി​ലും തി​രി​ച്ച​ടി​യു​ണ്ടാ​കും. സം​സ്ഥാ​ന​ത്ത് ഇ​നി​യും രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കാ​ന്‍ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ക​യാ​ണ്. ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ള്‍ സം​സ്ഥാ​ന​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം എ​ങ്ങ​നെ വ​ര്‍​ധി​ക്കു​ന്നു​വെ​ന്നും കേ​ന്ദ്ര സം​ഘം ആ​രോ​ഗ്യ​മ​ന്ത്രി​യോ​ട് ചോ​ദി​ച്ചു. രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യി​ത്തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ ടെ​സ്റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കു​മാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​നി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് കേ​ന്ദ്ര സം​ഘം സം​സ്ഥാ​ന​ത്തോ​ട് നി​ര്‍​ദ്ദേ​ശി​ച്ചു.

അ​തേ​സ​മ​യം ടെ​സ്റ്റ് വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി മ​റു​പ​ടി ന​ല്‍​കി. സം​സ്ഥാ​ന​ത്ത് രോ​ഗ​വ്യാ​പ​നം ഏ​റ്റ​വും ഉ​യ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന സ​മ​യ​മാ​ണി​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​യി കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​വി​ടെ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് സ്ഥി​രീ​ക​രി​ച്ച​ത്. അ​താ​ണ് നി​ല​വി​ല്‍ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കേ​ര​ള​ത്തി​ല്‍ കൂ​ടു​ന്ന​തെ​ന്നും മ​ന്ത്രി മ​റു​പ​ടി ന​ല്‍​കി. മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് കേ​ന്ദ്ര സം​ഘം ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. കേ​ന്ദ്ര സം​ഘ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് അ​ടു​ത്ത ദി​വ​സം ത​ന്നെ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റും.

Related Articles

Back to top button