KeralaLatestThiruvananthapuramThrissur

നടിയെ ആക്രമിച്ച കേസ്: മുഖ്യ സാക്ഷിയെ മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി.

“Manju”

ആറുവയസ്സുകാരിയെ പീഡിപ്പിച്ച് മുങ്ങി ; മതം മാറാത്തതിനാൽ ശാരീരികമായി  ഉപദ്രവിച്ചെന്ന് അമ്മയും ; മലയാളിക്കെതിരെ കേസ്

സിന്ധുമോള്‍ ആര്‍

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുഖ്യ സാക്ഷിയെ മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി. മുഖ്യ സാക്ഷിയായ വിപിന്‍ ലാലാണ് ഭീഷണിപ്പെടുത്തുന്നതായി പോലീസില്‍ പരാതി നല്‍കിയത്. ഫോണ്‍ വഴിയും, കത്ത് അയച്ചുമായിരുന്നു ഭീഷണിയെന്ന് വിപിന്‍ ലാല്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. കേസില്‍ മുഖ്യ സാക്ഷികളായിരുന്ന സിദ്ധിഖും, ഭാമയും കൂറ് മാറിയതിന് പിന്നാലെയാണ് അടുത്ത സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.

Related Articles

Back to top button