KeralaLatest

സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു

“Manju”

Image result for സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു

ശ്രീജ.എസ്

തിരുവനന്തപുരം: 2020 ലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. ജില്ലാതല ആശുപത്രികളില്‍ 93 ശതമാനം മാര്‍ക്ക് നേടി കോഴിക്കോട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രി ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപ കരസ്ഥമാക്കി. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് വനിതകളുടെയും കുട്ടികളുടെയും ആശുപത്രി ജില്ലാ തലത്തില്‍ 92.7 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനം നേടി. 20 ലക്ഷം രൂപയാണ് അവാര്‍ഡ്. ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ എട്ട് ആശുപത്രികള്‍ക്ക് 3 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിക്കും.

കൊല്ലം ജില്ലാ ആശുപത്രി (92.2 ശതമാനം), ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി (87.8), മലപ്പുറം നിലമ്പൂര്‍ ജില്ലാ ആശുപത്രി (83.7), മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി (83.5), തൃശൂര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി (82.8), പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രി (76.3), തിരുവനന്തപുരം ഡബ്ല്യു. ആന്റ് സി ഹോസ്പിറ്റല്‍ (73), ആലപ്പുഴ മാവേലിക്കര ജില്ലാ ആശുപത്രി (70.5) എന്നിവയാണ് ജില്ലാ തലത്തില്‍ ഈ അവാര്‍ഡിനര്‍ഹമായ ആശുപത്രികള്‍.

സബ് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയ്ക്ക് തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രിയും തൃശൂര്‍ ചാലക്കുടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയും അര്‍ഹത നേടി. കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രി ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. സബ് ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 9 ആശുപത്രികള്‍ക്ക് ഒരു ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിക്കും.

Related Articles

Back to top button