IndiaKeralaLatest

കേരളത്തെ 5 വർഷം വീതം കൊള്ളയടിക്കാൻ ഇടതും വലതും തമ്മിൽ ധാരണയെന്ന് പ്രധാനമന്ത്രി

“Manju”

കൊൽക്കത്ത: കേരളത്തിലെ ഇടത് വലത് മുന്നണികളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തെ 5 വർഷം വീതം കൊള്ളയടിക്കാൻ ഇടതും വലതും തമ്മിൽ ധാരണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിലെ ഹാൽദിയയിൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഇടതും വലതും തമ്മിലുള്ള രഹസ്യവും പരസ്യവുമായ ധാരണകളെ പ്രധാനമന്ത്രി തുറന്നുകാട്ടി. കേരളത്തിൽ ഇരു മുന്നണികളും 5 വർഷം വീതം കൊള്ള നടത്തുമ്പോൾ ഡൽഹിയിൽ ഇവർ രഹസ്യമായി ചർച്ചകൾ നടത്തുന്നുണ്ട്. ബംഗാളിൽ ബിജെപിയുടെ പോരാട്ടം തൃണമൂലിനോടാണ്. എന്നാൽ കർട്ടന് പിന്നിൽ ഒളിച്ചിരിക്കുന്ന തൃണമൂലിന്റെ സുഹൃത്തുക്കളെ സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.

കഴിഞ്ഞ ദിവസം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔപചാരിക തുടക്കം കുറിക്കാൻ കേരളത്തിലെത്തിയ ജെ.പി നദ്ദയും ഇടത് വലത് കൂട്ടുകെട്ടിനെക്കുറിച്ച് പരാമർശിച്ചിരുന്നു. ബംഗാളിൽ ഒരുമിച്ച് മത്സരിക്കുന്നവരാണ് ഇരുകൂട്ടരുമെന്നും കേരളത്തിൽ ജനങ്ങളെ കബളിപ്പിക്കുകയാണെന്നുമായിരുന്നു നദ്ദയുടെ വാക്കുകൾ. ഇരുകൂട്ടരും നടത്തുന്ന അഴിമതികളും നദ്ദ സൂചിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം നൽകാൻ പ്രധാനമന്ത്രി വൈകാതെ കേരളത്തിലെത്തുമെന്ന വാർത്തകൾക്കിടെയാണ് കേരളത്തെ ഇടത് വലത് കൂട്ടുകെട്ടിനെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചതെന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button