KeralaLatestThiruvananthapuram

സൈബര്‍ നയം ഭേദഗതി ഉടന്‍

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ സാമ്പത്തികതട്ടിപ്പു തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പുതിയ സൈബര്‍ സുരക്ഷാ നയം അടുത്ത മാസം ഭേഭഗതി ചെയ്യും. പുതിയ നിര്‍ദേശങ്ങള്‍ക്ക് നിയമ വകുപ്പ് അംഗീകാരം നല്‍കി.നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോ-ഓര്‍ഡിനേറ്റേഴ്സ് ഓഫീസാണ് പുതിയ നയം തയ്യാറാക്കാനുള്ള നോഡല്‍ ഏജന്‍സി.

വ്യക്തിത്വ വിവര ചൂഷണം, സാമ്പത്തിക തട്ടിപ്പ് എന്നിവയുടെ വിവിധ വശങ്ങള്‍, അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള വ്യവസ്ഥകളടങ്ങിയ പുതിയ നയമാണ് രാജ്യത്ത് നിലവില്‍ വരിക. നിയമ മന്ത്രാലയം കഴിഞ്ഞ ദിവസം ചില ഭേദഗതികളോടെ ഇവ അംഗീകരിച്ചു. ഇതോടെ നയം ഓര്‍ഡിനന്‍സായി വിജ്ഞാപനം ചെയ്യാനുള്ള തയ്യാറെടുപ്പാണ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നടത്തുന്നത്.

Related Articles

Back to top button