KeralaLatest

പിഎസ്‍സി ഇന്റര്‍വ്യൂ പുനഃരാരംഭിക്കാന്‍ തീരുമാനം

“Manju”

തിരുവനന്തപുരം; ജൂലൈ ആദ്യ വാരം ഇന്റര്‍വ്യൂ പുനഃരാരംഭിക്കാന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു. വിവിധ തസ്തികകളിലേക്കു നേരത്തേ നടത്തിയിരുന്ന ഇന്റര്‍വ്യൂവിന്റെ ബാക്കിയാണു പുനഃരാരംഭിക്കുന്നത്. സര്‍ക്കാരിനോട് പരീക്ഷകള്‍ ജൂലൈയില്‍ നടത്താന്‍ അനുമതി തേടിയെങ്കിലും ലഭിച്ചിട്ടില്ല. രണ്ടോ മൂന്നോ ദിവസത്തിനകം അനുമതി ലഭിച്ചാല്‍ ജൂലൈയില്‍ പരീക്ഷ നടത്തുന്നതാണ്. പരിചയ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ ചില തസ്തികകളിലേക്ക് അപേക്ഷിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റിനു പകരം നിശ്ചിത മാതൃകയിലുള്ള പ്രസ്താവന അപ്‌ലോഡ് ചെയ്താല്‍ മതിയെന്നും യോഗത്തില്‍ തീരുമാനിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കു സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ടു പരിഗണിച്ചാണ് ഇളവ് നല്‍കിയത്. പിന്നീട് വെരിഫിക്കേഷന്‍ സമയത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്(കെഎഎസ്) തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഓഗസ്റ്റില്‍ നടത്തുന്നതിനെക്കുറിച്ച്‌ ആലോചന നടത്തിയെങ്കിലും തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ തടസ്സമുണ്ട്. കെഎഎസ് ഇന്റര്‍വ്യൂ സെപ്റ്റംബറിലേക്കു നീളാനാണു സാധ്യത. പിഎസ്‌സി ഓഫിസ് 50% ജീവനക്കാരുമായി വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. എന്നാല്‍ ജീവനക്കാരില്‍ ചിലര്‍ക്കു കോവിഡ് ബാധിക്കുന്നതു പ്രവര്‍ത്തനത്തിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്.

Related Articles

Back to top button