IndiaLatest

വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം

“Manju”

ന്യൂഡല്‍ഹി: ഈസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ 12 പേര്‍ക്ക് പരിക്ക് . 40 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണം. ഭഗ്പത് മവികള ടോള്‍ പ്ലാസയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ഭഗ്പതിലെ ആശുപത്രിയിലേക്ക് മാറ്റി. മൂടല്‍ മഞ്ഞില്‍ പരസ്പരം വാഹങ്ങള്‍ കാണാന്‍ സാധിക്കാത്തതാണ് അപകടകാരണം. റോഡില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇത്തരം അപകടങ്ങള്‍ എക്‌സ്പ്രസ് വേയില്‍ പതിവാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന് പേരാണ് മരിച്ചത്. മറ്റൊരു അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ജനുവരി ഒന്നിന് ഇവിടെ 18 വാഹങ്ങളാണ് ഒരേസമയം കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്.

Related Articles

Back to top button