IndiaInternationalKeralaLatestThiruvananthapuram

പാകിസ്ഥാന്‍ വഴി അടച്ചാലും ഇനി ഇന്ത്യയ്ക്ക് പ്രശ്നമില്ല

“Manju”

സിന്ധുമോള്‍ ആര്‍

ഡല്‍ഹി: തെക്ക് കിഴക്കന്‍ ഏഷ്യയിലേക്കുള്ള ആദ്യ ചരക്ക് കപ്പല്‍ ഇറാന്‍ തുറമുഖമായ ചബഹാറില്‍ നിന്ന് പുറപ്പെട്ടു. ഇറാനിയന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ ആഴ്ച ചബഹര്‍ തുറമുഖത്തു നിന്ന് തായ്‌ലാന്‍ഡിലേക്ക് പുറപ്പെട്ടിരുന്നു. ആദ്യമായാണ് തുറമുഖത്തുനിന്ന് ഒരു തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തേക്ക് ഇത്തരം ചരക്കുകള്‍ അയക്കുന്നത്.

ഡല്‍ഹിയിലേക്കുള്ള ഗതാഗതപ്രവേശനത്തിനുള്ള വഴി പാകിസ്ഥാന്‍ നിഷേധിച്ച സാഹചര്യത്തില്‍ മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധം ഉയര്‍ത്തുന്നതിനായി ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും തന്ത്രപരമായി സ്ഥിതി ചെയ്യുന്ന തുറമുഖം വികസിപ്പിക്കുകയായിരുന്നു. ഇറാനിലെ തെക്കന്‍ തീരത്ത്-സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ചബഹാര്‍ തുറമുഖത്ത് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തു നിന്ന് പാകിസ്ഥാനെ മറികടന്ന് എളുപ്പത്തില്‍ എത്തിച്ചേരാം.

Related Articles

Check Also
Close
Back to top button