IndiaLatest

പശുവിന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 71 കിലോ മാലിന്യങ്ങൾ

“Manju”

ന്യൂഡൽഹി: വാഹനമിടിച്ച് അപകടം പറ്റിയ പശുവിന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 71 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ. ഫരീദാബാദിലെ മൃഗാശുപത്രിയിലാണ് സംഭവം. ഏഴ് വയസ് മാത്രം പ്രായമുള്ള പശുവിന്റെ വയറ്റിൽ നിന്നാണ് മാലിന്യങ്ങൾ പുറത്തെടുത്തത്. പ്ലാസ്റ്റിക് മാലിന്യം, സ്‌ക്രൂ, പിൻ, സൂചി, ഗ്ലാസ് കഷ്ണങ്ങൾ, നാണയങ്ങൾ എന്നിവയാണ് പശുവിന്റെ വയറ്റിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത്.

ഫരീദാബാദിൽ കാർ ഇടിച്ച് അപകടംപറ്റിയാണ് പശുവിനെ ആശുപത്രിയിലെത്തിക്കുന്നത്. തെരുവുകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുവാണ് അപകടത്തിൽപ്പെട്ടത്. പശു വയറ്റിൽ ഇടയ്ക്കിടയ്ക്ക് തൊഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഡോക്ടർ കൂടുതൽ പരിശോധന നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പശുവിന്റെ വയറ്റിൽ അടിഞ്ഞു കൂടിക്കിടക്കുന്ന മാലിന്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.

മൂന്നംഗ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. 71 കിലോഗ്രാം വരുന്ന അപകടകരമായ മാലിന്യങ്ങൾ വയറ്റിൽ നിന്നും പുറത്തെടുത്തതായി ഡോക്ടർമാരും അറിയിച്ചു. തെരുവിൽ ഭക്ഷണം അന്വേഷിച്ച് അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടെ വയറ്റിൽ അടിഞ്ഞുകൂടിയതാകാം ഇത്രയധികം മാലിന്യമെന്ന് ഡോക്ടർമാർ അറിയിച്ചു.

Related Articles

Back to top button