IndiaKeralaLatest

‘ഇന്‍ക്രെഡിബിള്‍ വേഡ് പവര്‍’ ബെസ്റ്റ് സെല്ലറില്‍

“Manju”

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ഹ്യുമന്‍ റിസോഴ്സസ്) ആയി പ്രവര്‍ത്തിച്ചുവരുന്ന പ്രശസ്ത മാനേജ്മെന്റ് ട്രെയിനര്‍  ഡോ. കെ.ആര്‍. എസ്. നായരുടെ ‘ഇന്‍ക്രെഡിബിള്‍ വേഡ് പവര്‍’ എന്ന പുസ്തകം ബെസ്റ്റ് സെല്ലറില്‍ ഇടം നേടിയതായി ആമസോണ്‍ അറിയിച്ചു.

13 ലോകരാഷ്ട്രങ്ങളിൽ ഒരേസമയം ഗുരുവിന്റെ ആശയങ്ങളും സന്ദേശങ്ങളും നിരവധി പ്രബുദ്ധരായ വായനനക്കാരിലേയ്ക്ക് എത്തിക്കുവാന്‍ ഈ ബുക്കിലൂടെ കഴിയും എന്ന് ഡോ.കെ.ആര്‍.എസ്. നായര്‍ പ്രതിവചിച്ചു.

“ഒരാഴ്ചക്കകം എന്റെ രണ്ടാമത്തെ പുസ്തകം ഇന്ത്യയിൽ മറ്റൊരു വിഭാഗത്തിൽക്കൂടി No 1 best seller rank നേടിയെന്ന് ആമസോൺ ഇപ്പോൾ അറിയിച്ചു. ഒപ്പം, അമേരിക്കയിൽ No 1 New Release rank ആ കൃതിയുടെ അച്ചടിച്ച പതിപ്പിന് കഴിഞ്ഞ ആഴ്ച കിട്ടിയപ്പോൾ ഇന്ന് ഇ-ബുക്കിനും അതേ പദവി കിട്ടിയതായി അറിയിപ്പ് ലോകവ്യാപകമായി വന്നു. എല്ലാ പ്രിയആത്മബന്ധുക്കള്‍ക്കും നന്ദി”.

 

Related Articles

Back to top button