KeralaLatest

സ്വര്‍ണ വില വര്‍ധിച്ചു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. മൂന്നുദിവസത്തിന് ശേഷമാണ് വില വര്‍ധിക്കുന്നത്. പവന് 200 രൂപ വര്‍ധിച്ച്‌ 36,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 4525 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ വില 0.3ശതമാനം വര്‍ധിച്ച്‌ 1,818.25 ഡോളറിലെത്തി. യൂറോപ്പില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.38ശതമാനം കൂടി 48,278 രൂപയിലെത്തി. നിലവില്‍ ഒരുമാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില. ജൂലൈ ആദ്യവാരത്തിലാണ് ഈ മാസത്തെ കുറ‍ഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്.

Related Articles

Back to top button