IndiaLatest

കായികതാരം ഹിമ ദാസ് ഡി.എസ്.പിയായി

“Manju”

Image result for കായികതാരം ഹിമ ദാസ് ഡി.എസ്.പിയായി

ശ്രീജ.എസ്

ഗുവാഹട്ടി: ഇന്ത്യന്‍ കായികതാരം ഹിമ ദാസിനെ ആസ്സാം പോലീസ് സേനയിലെ ഡി.എസ്.പിയായി നിയമിച്ചു. ആസ്സാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളാണ് ഇക്കാര്യം അറിയിച്ചത്.ഒളിമ്പ്ക്‌സിലോ ഏഷ്യന്‍ ഗെയിംസിലോ കോമണ്‍ വെല്‍ത്ത് ഗെയിംസിലോ രാജ്യത്തിനായി മെഡല്‍ നേടുന്ന താരങ്ങളെ ക്ലാസ് വണ്‍ ഓഫീസര്‍മാരായി നിയമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിന്റെ ഭാഗമായാണ് ഹിമ ദാസിനെ ഡി.എസ്.പിയായി തെരെഞ്ഞെടുത്തത്.

കേന്ദ്ര കായികമന്ത്രി കിരണ്‍ റിജ്ജുവും ഇക്കാര്യം അറിയിച്ചിരുന്നു.ധിങ് എക്‌സ്പ്രസ് എന്ന പേരില്‍ അറിയപ്പെടുന്ന 20 വയസ്സുകാരിയായ ഹിമ ഐ.എ.എഫ് ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹിമ.

Related Articles

Back to top button