KeralaLatest

ദേശീയ ചെസ് ബോക്സിംഗ് ; കേരളം ഓവറോള്‍ കിരീടം നേടി

“Manju”

കണ്ണൂര്‍: സേലത്തു നടന്ന ദേശീയ സൗത്ത്, വെസ്റ്റ് ചെസ്സ് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഓവറോള്‍ കിരീടം സ്വന്തമാക്കി. 33 സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമാണ് കേരളം സ്വന്തമാക്കിയത്. തമിഴ്നാട്, വെസ്റ്റ് ബംഗാള്‍ എന്നിവര്‍ റണ്ണേഴ്സ് അപ്പായി. ചെസും ബോക്സിംഗും സമന്വയിപ്പിച്ച്‌ സംഘടിപ്പിക്കുന്ന കായിക ഇനമാണ് ചെസ്‌ ബോക്സിംഗ്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് കേരളത്തിനു വേണ്ടി മത്സരിച്ച ഒന്‍പതുപേരും സ്വര്‍ണം നേടി. ഇവരെല്ലാം കണ്ണൂരിലെ സമുറായി മാര്‍ഷ്യല്‍ ആര്‍ട്സ് ക്ലബ്ബില്‍ നിന്നുള്ളവരാണ്.

സംസ്ഥാന ചെസ് ബോക്സിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ശന്തനു വിജയന്‍, കോച്ച്‌ പ്രിയന്‍ റോമല്‍, മാനേജര്‍ എന്‍.ആര്‍. രാജു എന്നിവരാണ് സംസ്ഥാന ടീമിനെ നയിച്ചത്. വിവിധ വിഭാഗങ്ങളിലായി സി.എച്ച്‌. മുഹമ്മദ് ഫൈസല്‍, . ശ്രീജിത്ത്, ടി.പി. അര്‍ഷാദ്, വി.പി. മുഹമ്മദ് ഫര്‍സീന്‍, കെ.വി. മുഹമ്മദ് നാസിം, പി.കെ. പ്രഗിന, പി. ആര്‍ദ്ര, . നന്ദന, സി. സഞ്ജന എന്നിവരാണ് കണ്ണൂരിനു വേണ്ടി സ്വര്‍ണം നേടിയത്. കണ്ണൂരിലെത്തിയ താരങ്ങള്‍ക്ക് വിവിധ സംഘടനകളും ചാലാട് പൗരാവലിയും സ്വീകരണം നല്‍കി. ജില്ലാ കോച്ച്‌ സി.എച്ച്‌. മുഹമ്മദ് ഫില്‍സറിന്റെയും മാനേജര്‍ സി.പി. നിയാസിന്റെയും നേതൃത്വത്തിലാണ് ജില്ലാ ടീം മത്സരിച്ചത്.

Related Articles

Back to top button