IndiaLatest

ശ്രീശാന്ത് ലേല പട്ടികയില്‍ നിന്നും പുറത്ത്

“Manju”

Image result for ശ്രീശാന്ത്

ശ്രീജ.എസ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളി താരം ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയില്ല. ഈ സീസണിലെ ലേലപട്ടികയിലാണ് ശ്രീശാന്തിന് ഇടം നല്‍കാതിരുന്നത്. ഈ മാസം 18-ാം തിയതി നടക്കാനിരിക്കുന്ന ലേലത്തില്‍ ആകെ 298 താരങ്ങളാണ് പട്ടികയിലുള്ളത്. ഇതിനിടെ മുംബൈ സംസ്ഥാന ടീമിനായി കളിക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ പട്ടികയില്‍ ഇടം നേടി. അഞ്ച് മലയാളി താരങ്ങള്‍ ഇടം നേടി. മുഷ്താഖ് ട്രോഫിയില്‍ താരമായി മാറിയ മുഹമ്മദ് അസ്ഹറുദ്ദീനും പട്ടികയിലിടം നേടി.

മുഷ്താഖ് അലി ട്രോഫിയിലൂടെ വിക്കറ്റ് നേടി മികച്ച പ്രകടനം നേടിയ ശ്രീശാന്ത് നടക്കാനിരിക്കുന്ന കേരളടീമിന്റെ മറ്റ് മത്സരങ്ങളിലും ടീമിന്റെ ഭാഗമാണ്. രണ്ടു കോടി രൂപയാണ് താരങ്ങളുടെ ഏറ്റവും കൂടിയ അടിസ്ഥാന വില. ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍, കേദാര്‍ ജാദവ്, വിദേശ താരങ്ങളായ ഗ്ലെന്‍ മാക്‌സവെല്‍, സ്റ്റീവ് സ്മിത്ത്, ഷാഖിബ് അല്‍ ഹസ്സന്‍, മോയിന്‍ അലി, സാം ബില്ലിംഗ്‌സ്, ലിയാം പ്ലങ്കറ്റ്, ജേസണ്‍ റോയ്, മാര്‍ക്ക് വുഡ് എന്നിവരാണ് രണ്ടു കോടി പട്ടികയിലുള്ളത്.

Related Articles

Back to top button