IndiaLatest

മിസ് ഇന്ത്യ റണ്ണര്‍ അപ്പ് ആയി ഓട്ടോ ഡ്രൈവറുടെ മകള്‍

“Manju”

Image result for മിസ് ഇന്ത്യ റണ്ണര്‍ അപ്പ് ആയി ഓട്ടോ ഡ്രൈവറുടെ മകള്‍

ശ്രീജ.എസ്

ഉത്തര്‍പ്രദേശിലെ ഓട്ടോ ഡ്രൈവറുടെ മകളായ മന്യ സിംഗിന് ഇത് ഇല്ലായ്മകളോട് പൊരുതി നേടിയ വിജയമാണ്. മിസ്യ ഇന്ത്യ കിരീടം ചൂടിയതിനേക്കാള്‍ അഭിമാനകരമായ നിമിഷം. വര്‍ഷങ്ങളോളമുള്ള കഠിനാധ്വാനത്തിന്റെ ഫലം. VLCC ഫെമിന മിസ് ഇന്ത്യ 2020 വിജയിയെ ബുധനാഴ്ച്ച പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നതും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഈ സാധാരണക്കാരിയാണ്.

ഇല്ലായ്മകളില്‍ വളര്‍ന്ന് വിജയത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന തന്റെ ജീവിതം മറ്റുള്ളവര്‍ക്കും പ്രചോദനമാകുമെന്ന് മന്യ വിശ്വസിക്കുന്നു. ഉത്തര്‍പ്രദേശിലെ കുഷിനഗറില്‍ സാധാരണ കുടുംബത്തിലാണ് മന്യ ജനിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ ജോലി ചെയ്താണ് ജീവിച്ചത്. രാത്രികളില്‍ കിലോമീറ്ററുകളോളം നടന്ന് ഉറക്കമിളച്ച്‌ ജോലി ചെയ്തായിരുന്നു പഠനത്തിനും മറ്റുമുള്ള പണം കണ്ടെത്തിയിരുന്നത്. മകളുടെ വിദ്യാഭ്യാസത്തിനായി ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് രക്ഷിതാക്കള്‍ പണം കണ്ടെത്തിയിരുന്നത്.

ഒന്നുമില്ലാത്ത ഒരാളുടെ കയ്യിലെ ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാസമാണെന്ന് മന്യ പറയുന്നു.

Related Articles

Back to top button