IndiaLatest

പടക്ക നിർമ്മാണ ശാലയിലെ സ്‌ഫോടനം; മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം

“Manju”

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ പടക്ക നിർമ്മാണ ശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ മരിച്ചവർക്ക് 2 ലക്ഷം രൂപ കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തമിഴ്‌നാട്ടിലെ വിരുധുനഗറിൽ ഉണ്ടായ സ്‌ഫോടനം അതീവ ദു:ഖകരമായ വാർത്തയാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ശിവകാശിക്ക് സമീപം സത്തൂറിലെ പടക്ക നിർമ്മാണ ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. 11 പേർ ദുരന്തത്തിൽ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ സർക്കാർ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. ഫാക്ടറി പ്രവർത്തിച്ചിരുന്നത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണോയെന്നതും പരിശോധിക്കും.

Related Articles

Back to top button