KeralaLatest

കൊല്ലത്ത് വാക്‌സിന്‍ വിതരണം നാളെ മുതല്‍

“Manju”

കൊ​ല്ലം: കൊ​വി​ഡ് പ്ര​തി​രോ​ധ പ്ര​വര്‍​ത്ത​ന​ങ്ങള്‍​ക്ക് ഊര്‍​ജം പ​കര്‍​ന്ന് ജി​ല്ല​യില്‍ ആ​ദ്യ​ഘ​ട്ട വി​ത​ര​ണ​ത്തി​നുള്ള വാ​ക്‌​സിനെ​ത്തി. തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണല്‍ വാ​ക്‌​സിന്‍ സ്റ്റോ​റില്‍ നി​ന്ന് 25,960 ഡോ​സ് കൊ​വി​ഡ് വാ​ക്‌​സിന്‍ (കൊ​വി​ഷീല്‍​ഡ്) ഇ​ന്നലെ ഉ​ച്ച​യ്​ക്ക് ഒ​ന്നോ​ടെ​യാ​ണ് കൊ​ല്ലം സ്​കൂള്‍ ഒ​ഫ് ന​ഴ്‌​സിം​ഗ് അ​ങ്ക​ണ​ത്തില്‍ എ​ത്തി​ച്ച​ത്. ജി​ല്ലാ മെ​ഡി​ക്കല്‍ ഓ​ഫീ​സര്‍ ഡോ. ആര്‍. ശ്രീ​ല​ത, ആര്‍.സി.എ​ച്ച്‌ ഓ​ഫീ​സര്‍ ഡോ.വി. കൃ​ഷ്​ണ​വേ​ണി, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജര്‍ ഡോ. എ​സ് ഹ​രി​കു​മാര്‍, ഡെപ്യൂട്ടി ജി​ല്ലാ മെ​ഡി​ക്കല്‍ ഓ​ഫീ​സര്‍ ഡോ.ജെ. മ​ണി​ക​ണ്ഠന്‍ എ​ന്നി​വര്‍ ചേര്‍​ന്ന് വാ​ക്‌​സിന്‍ ഏ​റ്റു​വാ​ങ്ങി.

നാളെ മുതല്‍ ജി​ല്ല​യി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒന്‍പത് കേ​ന്ദ്ര​ങ്ങ​ളില്‍ വാ​ക്‌​സിന്‍ വി​ത​ര​ണം ന​ട​ത്തും. ആ​ദ്യ ഘ​ട്ട​ത്തില്‍ ര​ജി​സ്റ്റര്‍ ചെ​യ്​ത സര്‍​ക്കാര്‍ വ​കാ​ര്യ മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ പ്ര​വര്‍​ത്ത​കര്‍​ക്കാ​ണ് കു​ത്തി​വയ്​പ്പ് നല്‍​കു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട​ത്തില്‍ കൊ​വി​ഡ് പ്ര​തി​രോ​ധ പ്ര​വര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മുന്‍​നി​ര​യില്‍ നില്‍​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥര്‍​ക്കും മൂ​ന്നാം​ഘ​ട്ട​ത്തില്‍ 50 വ​യ​സി​ന് മു​ക​ളില്‍ പ്രാ​യ​മു​ള്ള​വര്‍​ക്കും വാ​ക്‌​സിന്‍ നല്‍​കും.
ഒ​രു ദി​വ​സം ഒ​രു കേ​ന്ദ്ര​ത്തില്‍ 100 പേര്‍​ക്കാ​ണ് കു​ത്തി​വയ്​പ്പ് നല്‍​കു​ന്ന​ത്. ആ​ദ്യ ഡോ​സ് എ​ടു​ത്ത​വര്‍ ഉ​റ​പ്പാ​യും അ​ടു​ത്ത ഡോ​സ് എ​ടു​ക്ക​ണം. ര​ണ്ടുപ്രാ​വ​ശ്യം വാ​ക്‌​സിന്‍ എ​ടു​ത്താല്‍ മാ​ത്ര​മേ ഫ​ലം ല​ഭി​ക്കൂ. 28 ദി​വ​സ​ങ്ങള്‍​ക്കു​ള്ളി​ലാ​ണ് ര​ണ്ടാ​മ​ത്തെ വാ​ക്‌​സിന്‍ എ​ടു​ക്കേ​ണ്ട​ത്. വാ​ക്‌​സില്‍ വി​ത​ര​ണം കൊവിഡ് പ്രോ​ട്ടോ​ക്കോള്‍ പാ​ലി​ച്ച്‌ പൂര്‍​ത്തി​യാ​കാന്‍ സ​മ​യ​മെ​ടു​ക്കു​മെ​ന്നും അ​തു​വ​രെ ജ​ന​ങ്ങള്‍ ജാ​ഗ്ര​ത പു​ലര്‍​ത്ത​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്കല്‍ ഓ​ഫീ​സര്‍ ഡോ. ആര്‍. ശ്രീ​ല​ത പ​റ​ഞ്ഞു.

വാ​ക്‌​സി​നേ​ഷന്‍ കേ​ന്ദ്ര​ങ്ങള്‍

1.ഗ​വ. മെ​ഡി​ക്കല്‍ കോ​ളേ​ജ്, കൊ​ല്ലം, പാ​രി​പ്പ​ള്ളി

2. കൊ​ല്ലം വി​ക്ടോ​റി​യ ആ​ശു​പ​ത്രി

3. ജി​ല്ലാ ആ​യുര്‍​വേ​ദ ആ​ശു​പ​ത്രി, കൊ​ല്ലം

4. മെ​ഡി​സി​റ്റി മെ​ഡി​ക്കല്‍ കോ​ളേ​ജ്, (പാ​ല​ത്ത​റ ബ്ലോ​ക്ക്)

5. താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി, പു​ന​ലൂര്‍

6. താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി, ക​രു​നാ​ഗ​പ്പ​ള്ളി

7. ച​വ​റ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം

8. നെ​ടു​മണ്‍​കാ​വ് സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം

9. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മാ​ങ്കോ​ട് ചി​ത​റ

Related Articles

Back to top button