LatestMalappuram

പാതയോര കയ്യേറ്റം ഒഴിവാക്കാൻ സംയുക്ത പരിശോധനയുമായി പൊന്നാനി നഗരസഭ

“Manju”

പി.വി.എസ്
മലപ്പുറം:പൊന്നാനി നഗരസഭാപരിധിയിലെ പാതയോരങ്ങളിലെ കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും ഒഴിപ്പിക്കുന്നതിനു മുന്നോടിയായി വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് നഗരസഭയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടന്നു. പൊന്നാനി നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽച്ചേർന്ന ട്രാഫിക് ക്രമീകരണസമിതി യോഗ തീരുമാനപ്രകാരമാണ് പരിശോധന നടത്തിയത്. പൊന്നാനി ബസ്‌സ്റ്റാൻഡ്, പൊന്നാനി അങ്ങാടി, ചന്തപ്പടി, ചമ്രവട്ടം ജങ്‌ഷൻ, ദേശീയപാതാ ബൈപ്പാസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
പൊന്നാനിയിൽ നിരവധി സ്ഥാപനങ്ങൾ റോഡിൽ ഇറക്കി കച്ചവടം നടത്തുന്നതായി സംഘം കണ്ടെത്തി. ആദ്യഘട്ടത്തിൽ താക്കീതുചെയ്ത ഇത്തരം സ്ഥാപനങ്ങൾക്ക് നഗരസഭ നോട്ടീസ് നൽകും. അനധികൃതമായി വാഹനങ്ങളിൽ കച്ചവടംചെയ്യുന്നവരെ മോട്ടോർവാഹന വകുപ്പ് അധികൃതർ താക്കീതുചെയ്തു. അതത് പ്രദേശത്തെ ജനപ്രതിനിധികൾ, വ്യാപാരസംഘടനാ പ്രതിനിധികൾ എന്നിവരുടെകൂടി അഭിപ്രായമാരാഞ്ഞിട്ടാകും തുടർനടപടികൾ സ്വീകരിക്കുക

Related Articles

Back to top button