KeralaLatest

പാറശാലയില്‍ ക്വാറന്റീന്‍ ലംഘിച്ച്‌ തമിഴ് നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്നു പേര്‍ പൊലീസ് പിടിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

 

പാറശാല: ഗോവയില്‍ നിന്ന് വിമാനമാര്‍ഗ്ഗമെത്തി ക്വാറന്റീന്‍ ലംഘിച്ച്‌ തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ അമരവിള ചെക്ക് പോസ്റ്റില്‍ പിടിയിലായി. തമിഴ്നാട് തിരുനെല്‍വേലി സ്വദേശികളായ വിഗ്നേഷ് (32), അഖിനേഷ് (29), തൂത്തു കൂടി സ്വദേശി സെല്‍വരാജ് (38) എന്നിവരാണ് പിടിയിലായത്. ആറ് ദിവസം മുമ്പ് ഗോവയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഇവര്‍ കൊച്ചി മറൈന്‍ ഡ്രൈവുള്‍പ്പെടെ വിവിധയിടങ്ങളില്‍ ചുറ്റി തിരിഞ്ഞശേഷം അവിടെ നിന്നും ടാക്സി പിടിച്ച്‌ കേരള -തമിഴ്നാട് അതിര്‍ത്തി ലക്ഷ്യം വച്ച്‌ വരുന്നതിനിടെയാണ് പിടിയിലായത്. ഇവരെ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ കമ്യൂണിറ്റി ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍ ഇവര്‍ സഞ്ചരിച്ച കെ.എല്‍ – 49 – എല്‍.3575 എന്ന ടാക്സി കാറും ഡ്രൈവറും ചെക്ക് പോസ്റ്റില്‍ പിടികൊടുക്കാതെ മുങ്ങി. കാര്‍ ഡ്രൈവറെ കണ്ടെത്താനുളള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അന്‍സാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

Related Articles

Back to top button