IndiaLatest

‘സെയിം ഡേ ഡെലിവറി’: പുതിയ നീക്കവുമായി ഡെല്‍ഹിവറി

“Manju”

ഡെലിവറി രംഗത്ത് വ്യത്യസ്ത നീക്കവുമായി ഇന്ത്യന്‍ ലോജിസ്റ്റിക്സ് സപ്ലൈ ചെയിന്‍ കമ്പനിയായ ഡെല്‍ഹിവറി. ഉപഭോക്താക്കള്‍ക്ക് ഒരു ദിവസത്തിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ ഡെലിവറി ചെയ്യാന്‍ സഹായിക്കുന്ന പദ്ധതിക്കാണ് ഡെല്‍ഹിവറി തുടക്കം കുറിച്ചത്. ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ കമ്പനിയാണ് ഡെല്‍ഹിവറി.

‘സെയിം ഡേ ഡെലിവറി’ എന്ന പേര് നല്‍കിയ ഈ സേവനം രാജ്യത്തെ 15 പ്രധാന നഗരങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 3 മണി വരെ ലഭിക്കുന്ന ഓര്‍ഡറുകള്‍ അതേ ദിവസം തന്നെ ഉപഭോക്താക്കള്‍ക്ക് ഡെലിവറി ചെയ്യും.സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളുടെ സഹായത്തോടെയാണ് സെയിം ഡേ ഡെലിവറി സാധ്യമാക്കുന്നത്. ഉപഭോക്താക്കളുടെ ഓര്‍ഡറുകള്‍ അനുസരിച്ച്‌, സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകള്‍ നഗരത്തിലെ വെയര്‍ഹൗസുകളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ കളക്‌ട് ചെയ്യും. ഈ ഉല്‍പ്പന്നങ്ങള്‍ അതേ ദിവസം തന്നെ ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതാണ്.

Related Articles

Back to top button