IndiaLatest

ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം

“Manju”

ശ്രീജ.എസ്

കോയമ്പത്തൂര്‍ • തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ മൂന്ന് ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം. ശനിയാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതര്‍ ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ ടയറുകള്‍ കൊണ്ടിട്ട് തീയിട്ടത്.

ഫൈവ് കോര്‍ണറിനടുത്തുള്ള എന്‍ എച്ച്‌ റോഡിലുള്ള മഹാലിയമ്മന്‍ ക്ഷേത്രത്തിന് മുന്നില്‍ അജ്ഞാതനായ ഒരാള്‍ ടയര്‍ കത്തിച്ചു. ഇയാള്‍ ക്ഷേത്രത്തിലെ ബള്‍ബും ബോര്‍ഡും മറ്റ് സ്വത്തുക്കളും തകര്‍ത്തു. റോഡരികിലെ പഞ്ചര്‍ ഷോപ്പില്‍ നിന്ന് ഉപയോഗിച്ച ടയര്‍ എടുത്ത് കൊണ്ടുപോയി തീകൊളുത്തുന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്.

അതുപോലെ, നല്ലമ്പാളയത്തിലെ സെല്‍വ വിനായക ക്ഷേത്രത്തിന് മുന്നില്‍ അജ്ഞാതനായ ഒരാള്‍ ടയര്‍ കത്തിച്ചു. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോര്‍ഡ് വിനായക ക്ഷേത്രത്തിലും സമാനമായ ഒരു സംഭവം നടന്നു

Related Articles

Back to top button