KeralaLatest

എംഎല്‍എമാരുടെ എണ്ണം ഒന്നില്‍ നിന്ന് 71 ആക്കണം; പ്രധാനമന്ത്രി

“Manju”

കൊച്ചി: കേരളത്തിൽ വലിയ പ്രതീക്ഷയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം വർധിപ്പിക്കുന്നതിനേക്കാൾ പ്രധാനമാണ് സീറ്റുകൾ നേടുന്നത്. ഇതിനായി കേന്ദ്രസർക്കാരിന്റെ പദ്ധതികൾ സമൂഹത്തിലെ താഴെത്തട്ടിലെത്തിക്കണം. കേരളത്തിൽ അവഗണിക്കാൻ കഴിയാത്ത ശക്തിയായി ബിജെപി മാറണമെന്നും സീറ്റുകളുടെ എണ്ണം ഒന്നിൽ നിന്ന് എഴുപത്തിയൊന്നാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

ജനപിന്തുണ ആർജ്ജിക്കാനുള്ള പൊതു നിർദ്ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ചതെന്നും സംഘടനാപരമായ നിർദ്ദേശങ്ങൾ അദ്ദേഹം നൽകിയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കോർ കമ്മിറ്റി യോഗത്തിന് ശേഷം പറഞ്ഞു. കേരളത്തിലെ കാലിക രാഷ്ട്രീയ സാഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. സംഘടനാപരവും രാഷ്ട്രീയവുമായ നിർദ്ദേശങ്ങൾ പ്രധാനമന്ത്രി നൽകിയെന്നും ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് പ്രതികരിച്ചു.

Related Articles

Back to top button