KeralaLatestThiruvananthapuram

വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കാൻ കൈകോർത്ത് ” പയ്യൻസ് ഓഫ് മിതൃമ്മല “

“Manju”

കൃഷ്ണകുമാർ സി

 

കല്ലറ: ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ മേഖലയിലെ വിവിധ വിഭാഗങ്ങളുടെ ശ്രമങ്ങൾക്കൊപ്പം കൈകോർത്ത് “പയ്യൻസ് ഓഫ് മിതൃമ്മല “വാട്ട് സാപ്പ് കൂട്ടായ്മയും . മേഖലയിലെ വിവിധ സ്കൂളുകളിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് പഠന സൗകര്യമൊരുക്കാൻ ടി വികളും, ഡിഷുകളും എത്തിച്ചു നൽകിയാണ് കൂട്ടായ്മ മാതൃകയായത്. മഠത്തുവാതുക്കൽ എൽ പി സ്കൂൾ,മിതൃമ്മല ബോയ്സ് ഹൈ സ്കൂൾ , ഗേൾസ് ഹൈസ്കൂൾ എന്നി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് ആദ്യ ഘട്ടത്തിൽ കൂട്ടായമ കൈ താങ്ങായത്. കൂട്ടായ്മയിലെ അംഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. നല്ല സഹകരണമാണ് അംഗങ്ങളിൽ നിന്നും ലഭിച്ചതെന്നും, മേഖലയിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കുന്നതിനുള്ള പദ്ധതികളുമായി തുടർന്നും സഹകരിതുമെന്നും ഗ്രൂപ്പ് അഡ്മിൻ റീജിത് പറഞ്ഞു.

Related Articles

Back to top button