InternationalLatest

ഉക്രയ്‌നില്‍നിന്ന് ധാന്യവുമായി ആദ്യ കപ്പല്‍ പുറപ്പെട്ടു

“Manju”

കീവ്‌: ഭക്ഷ്യപ്രതിസന്ധി മറികടക്കാന്‍ ഉക്രയ്‌നില്‍നിന്നുള്ള ധാന്യക്കയറ്റുമതി പുനരാരംഭിക്കാനുള്ള യുഎന്‍ ഇടപെടല്‍ ഫലംകാണുന്നു. ഉക്രയ്‌നില്‍നിന്നുള്ള ആദ്യ ലോഡ്‌ ധാന്യവുമായുള്ള കപ്പല്‍ ഒഡേസ തുറമുഖത്തുനിന്ന്‌ ലബനനിലേക്ക്‌ പുറപ്പെട്ടു. 26,000 ടണ്‍ ചോളമാണ് ഉള്ളത്.

ലോകത്ത്‌ ഏറ്റവും കൂടുതല്‍ ചോളം കയറ്റുമതി ചെയ്യുന്ന നാലാമത്തെ രാജ്യമാണ്‌ ഉക്രയ്‌ന്‍. 150 വര്‍ഷത്തിനിടെയിലെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്‌ ലബനനെന്ന്‌ യുഎന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ധാന്യ കയറ്റുമതി പുനരാരംഭിച്ചതിനെ റഷ്യ സ്വാഗതം ചെയ്തു. വിഷയത്തില്‍ റഷ്യയും ഉക്രയ്‌നും തുര്‍ക്കി, യുഎന്‍ എന്നിവയുമായി പ്രത്യേക ധാരണകളില്‍ എത്തിയിരുന്നു.

Related Articles

Back to top button