InternationalLatest

കാട്ടിലും മേട്ടിലും ഇന്റര്‍നെറ്റ്; ഡയറക്‌ട്-ടു-സെല്‍ വിദ്യയുമായി ഇലോണ്‍ മസ്‌ക്

“Manju”

ബ്രോഡ്ബാൻഡ് വഴിയും കേബിളുകള്‍ വഴിയും, ടെലകോം ടവറുകള്‍ വഴിയും നല്‍കിയിരുന്ന ഇന്റര്‍നെറ്റ് ഇനി നേരിട്ട് സ്മാര്‍ട്ട് ഫോണുകളിലേക്ക് എത്തിക്കൻ ഒരുങ്ങി ഇലോണ്‍ മസ്‌ക്.
ഡയറക്‌ട്-ടു-സെല്‍ പദ്ധതിയുമായി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ സ്റ്റാര്‍ലിങ്ക് എത്തിയിരിക്കുകയാണ്. 2024 ല്‍ അമേരിക്കയില്‍ പദ്ധതി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴി മൊബൈല്‍ ഫോണുകളിലേക്ക് നേരിട്ട് നെറ്റ്വര്‍ക്ക് എത്തുകയും എല്ലാ പ്രദേശങ്ങളിലും മികച്ച സേവനം ലഭ്യമാക്കാൻ സ്റ്റാര്‍ലിങ്കിന് കഴിയുമെന്നുമാണ് കമ്പനിയുടെ അവകാശവാദം.
എക്‌സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ലിങ്ക് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി വെബ് പേജ് ആരംഭിച്ചിട്ടുണ്ട്. ആദ്യം എസ്‌എംഎസ് മാത്രമായിരിക്കും ഈ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച്‌ ചെയ്യാനാവുക. 2025 ഓടെ ഫോണ്‍കോളുകള്‍ നടത്താനാവും. ഇന്റര്‍നെറ്റ് എത്താത്ത എല്ലാ പ്രദേശങ്ങളിലും നെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ലിങ്ക് ഈ പദ്ധതിക്ക് തുടക്കമിടുന്നത്. വെബ് ബ്രൗസിങ്ങിന് ഉപകാരമാവുന്ന രീതിയിലാണ് ഈ സങ്കേതിക വിദ്യയെ വികസിപ്പിച്ചെടുക്കുന്നത്.
അമേരിക്കൻ ഫെഡറല്‍ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ അനുമതി കിട്ടിയാല്‍ മാത്രമേ പദ്ധതി നടപ്പിലാക്കാനാവൂ. അതിനായി കമ്ബനി ശ്രമിച്ച്‌ കൊണ്ടിരിക്കുകയാണെന്നാണ് സൂചന. ആഗോളതലത്തിലുള്ള ടെലകോം കമ്ബനികളുടെ സഹകരണം ലഭിക്കാനും സ്റ്റാര്‍ലിങ്ക് ശ്രമിക്കുന്നുണ്ട്

Related Articles

Back to top button