IndiaKeralaLatest

ആജീവനാന്ത പ്രതിരോധ ശേഷി കോവിഡ് വാക്സിനില്‍ ഇല്ല

“Manju”

കൊല്ലം : ഒരിക്കൽ കോവിഡ് വന്നവർക്കു രണ്ടാമതും വരില്ലെന്ന് ആരോഗ്യവകുപ്പ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. അത്തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ ചെറുക്കുകയും ചെയ്തിരുന്നു. വൈറൽ രോഗങ്ങൾ ഒരിക്കൽ വന്നു മാറിയാൽ സാധാരണയായി ശരീരം വൈറസിനെതിരെ ഉൽപാദിപ്പിക്കുന്ന ആന്റിബോഡി ശരീരത്തിൽ നിലനിൽക്കുന്നതുകൊണ്ട് തുടർന്നുള്ള കുറച്ചു കാലയളവിലെങ്കിലും അതേ രോഗം വരാൻ സാധ്യത കുറവാണ്.
ഓരോ രോഗങ്ങൾക്കും ഇതു വ്യത്യസ്തമായിരിക്കും. കോവിഡ് വൈറസ് കണ്ടെത്തിയിട്ട് അധിക കാലം ആയിട്ടില്ലാത്തതിനാൽ ആധികാരിക പഠനങ്ങൾ നടന്നാലേ ഇതിൽ തീർപ്പു കൽപ്പിക്കാനാവൂ. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഒരിക്കൽ രോഗം വന്നവർക്കു വീണ്ടും വന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
കൊല്ലം ജില്ലയിൽ കോവിഡ് മുക്തരായവർ വീണ്ടും കോവിഡ് ബാധിതരാകുന്നത് വർധിക്കുന്നു. 3 മാസത്തിനുള്ളിൽ കെ.സോമപ്രസാദ് എംപിക്ക് 2 തവണ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ ആരോഗ്യവകുപ്പിലെയും പൊലീസിലെയും ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പലർക്കും രണ്ടാമത് കോവിഡ് ബാധിച്ചതായും അത്തരം കേസുകൾ കൂടുകയാണെന്നും ഡിഎംഒ ആർ.ശ്രീലത പറഞ്ഞു.
കോവിഡ് വാക്സീൻ സ്വീകരിച്ചവരോടു പോലും കോവിഡ് പ്രോട്ടോക്കോൾ പിന്തുടരാനാണ് നിർദേശിക്കുന്നത്. മാസ്ക്, കൈകഴുകൽ, സാമൂഹിക അകലം എന്നിവയുടെ കാര്യത്തിൽ വീഴ്ച വരുത്താനും പാടില്ല. ഒരു പക്ഷേ, രണ്ടാം തവണ രോഗം തിരിച്ചറിയപ്പെടാതെ പോയാലും ഇവർ രോഗവാഹകരായേക്കാം.
ഒരു തവണ കോവിഡ് വന്നുപോയാൽ വീണ്ടും വരില്ല എന്ന് ഒരു ഉറപ്പും പറയാനാവില്ല. 3 മുതൽ 6 മാസം വരെ നീണ്ടുനിൽക്കുന്ന പ്രതിരോധശേഷി ഒരു പക്ഷേ ഉണ്ടായേക്കാം. ഇക്കാര്യത്തിൽ പഠനങ്ങൾ നടക്കുന്നതേയുള്ളൂ. ചിക്കൻപോക്സ് ഒക്കെ പോലെ ഒരു തവണ വന്നു പോയാൽ ആജീവനാന്ത പ്രതിരോധ ശേഷി കോവിഡിന്റെ കാര്യത്തിൽ ഉണ്ടാവില്ല. 3 മാസത്തിനുള്ളിലോ അതിനു ശേഷമോ രണ്ടാം തവണ കോവിഡ് വരുന്ന സംഭവങ്ങൾ വർധിക്കുന്നുമുണ്ട്.
വൈറസിന് ജനികത മാറ്റം സംഭവിക്കുന്നതാകാം ഒരു കാരണം. ആദ്യ തവണ ചെറിയ തോതിലാണു കോവിഡ് വന്നു പോയതെങ്കിൽ ശരീരത്തിൽ പ്രതിരോധത്തിനാവശ്യമായ ആന്റിബോഡി ഉൽപാദനം നടന്നിരിക്കണമെന്നുമില്ല. വാക്സീനിലൂടെ മാത്രമേ ഇത്തരത്തിൽ ആന്റിബോഡി ഉൽപാദനം നടക്കൂ.
രോഗവാഹകരാകാൻ വാക്സീൻ എടുത്തവർക്കും കഴിയും. ഡോ.ബി.പത്മകുമാർ, മെഡിസിൻ വിഭാഗം പ്രഫസർ, ആലപ്പുഴ മെഡിക്കൽ കോളജ് .

Related Articles

Back to top button