KeralaLatest

വലിയ സമ്മാനത്തുക നല്‍കാന്‍ ഭാഗ്യക്കുറി

“Manju”

തിരുവനന്തപുരം: തിരുവോണം ബംമ്പര്‍ നറുക്കെടുപ്പില്‍ ചിരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കാനുളള തയ്യാറെടുപ്പുമായി കേരള ഭാഗ്യക്കുറി വകുപ്പ്. 25 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കാനുള്ള സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണ്.കഴിഞ്ഞ മൂന്ന് വര്‍ഷമായി പന്ത്രണ്ട് കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റ് വില മുന്നൂറ് രൂപയും. സമ്മാനത്തുക ഉയരുമ്പോള്‍ ടിക്കറ്റ് വിലയും വര്‍ധിപ്പിക്കും. 500 രൂപയാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് വില. ഇത്തവണ ഒന്നാം സമ്മാനം ഇരുപത്തിയഞ്ച് കോടിയായി ഉയര്‍ത്താനാണ് ആലോചന. അന്തിമ അനുമതി ലഭിച്ചാലുടന്‍ ടിക്കറ്റിന്റെ അച്ചടി ആരംഭിക്കും

Related Articles

Back to top button