IndiaLatest

ചെയ്യൂരില്‍ ശാന്തിഗിരി ‘ മക്കള്‍ ആരോഗ്യം’ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു

“Manju”

ചെന്നൈ : തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിന്റെയും ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയുടെയും സംയുക്താഭിമുഖ്യത്തില്‍ ശാന്തിഗിരി ആശ്രമം ചെയ്യൂര്‍ ബ്രാഞ്ചില്‍ ഇന്ന് രാവിലെ 8 മണിക്ക് ‘മക്കള്‍ ആരോഗ്യം’ മെഡിക്കല്‍ ക്യാമ്പിനു തുടക്കമായി.സിദ്ധ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഡി.കെ.സൗന്ദരരാജന്‍, ഡോ. ജനനി ശ്യാമരൂപ ജ്ഞാന തപസ്വിനി എന്നിവര്‍ ചേര്‍ന്ന് വിളക്ക് കൊളുത്തി ക്യാമ്പിന് തുടക്കം കുറിച്ചു.

ചെന്നൈ ശാന്തിഗിരി ബ്രാഞ്ച് ആശ്രമം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ക്യാമ്പ്.  മെഡിക്കല്‍ ക്യാമ്പിന് മുന്നോടിയായി ആരോഗ്യപ്രവര്‍ത്തകര്‍ മൂവായിരത്തോളം വീടുകള്‍ സന്ദര്‍ശിച്ച് ആരോഗ്യ സര്‍വേ നടത്തിയിരുന്നു

ശാന്തിഗിരി മെഡിക്കല്‍ കോളേജ് സിദ്ധഡോക്ടര്‍മാരായ ഡോ.ജനനി അനുകമ്പ ജ്ഞാന തപസ്വിനി, ഡോ.ജെ.നീനപ്രിയ, ഡോ.ആര്‍. ഭുവനേന്ദ്രന്‍, ഡോ.പ്രകാശ്.എസ്.എല്‍, ഡോ. ബാസ്‌കര്‍.എസ്, ഡോ.കലൈസെല്‍വി ബാലകൃഷണന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ചെന്നെയില്‍ നിന്നുളള വിദഗ്ദ്ധ ഡോക്ടര്‍മാരും ക്യാമ്പില്‍ രോഗികളെ പരിശോധിച്ച് ചികിത്സാനിര്‍ദേശങ്ങള്‍ നല്‍കും.

രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണീ വരെയാണ് ക്യാമ്പ്. മരുന്ന് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. അന്‍പതിലധികം ഹൗസ് സര്‍ജന്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ക്യാമ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ചെയ്യൂരില്‍ എത്തിച്ചേര്‍ന്നിരുന്നു.

 

 

Related Articles

Back to top button