KeralaLatest

വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ റോഡ് നിര്‍മ്മാണം 

“Manju”

ശ്രീജ.എസ്

വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ കൊണ്ടുള്ള റോഡ് നിര്‍മ്മാണം ആരംഭിച്ചു. 30 വര്‍ഷമാണ് വൈറ്റ് ടോപ്പിംഗ് ചെയ്യുന്ന റോഡുകളുടെ കാലാവധി. ജനുവരി 29 ന് റോഡ് വൈറ്റ് ടോപ്പിംഗ് ചെയ്യുന്നതിനായി പഴയ റോഡ് ഇളക്കി മാറ്റിയിരുന്നു. റോഡിന്റെ ഉപരിതലം ലെവല്‍ ചെയ്യുന്നതിനായാണ് ഇത് ചെയ്തത്. ശേഷം 5 സെ.മീറ്റര്‍ ഖനത്തില്‍ ബിറ്റുമിന്‍ മെക്കാഡം ചെയ്ത് റോഡിന്റെ വശങ്ങളിലേക്കുള്ള ചരിവ് നേരെയാക്കി.

ഇന്നലെ റോഡിന്റെ ഉപരിതലത്തില്‍ വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിന്റെ തുടക്കം കുറിച്ചു. റോഡിന്റെ വീതി കൂട്ടുന്നതിനായി പോസ്റ്റുകളും, മരങ്ങളും റോഡില്‍ നിന്ന് ഒഴിവാക്കിയാണ് പ്രവൃത്തി ചെയ്യുന്നത്. ആലപ്പുഴ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രേജക്ടില്‍ ഉള്‍പ്പെടുത്തി 31.425 കി.മീറ്റര്‍ ദൂരത്തില്‍ 55.21 കോടി രൂപയ്ക്ക് 20 റോഡുകളാണ് നിര്‍മ്മിക്കുന്നത്. അതില്‍ 13 റോഡ് (12.17 കി.മീറ്റര്‍) വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യയിലാണ് ചെയ്യുന്നത്. 12.17 കി.മീറ്റര്‍ വൈറ്റ് ടോപ്പിംഗ് ചെയ്യുന്നതിനായി 25 കോടി രൂപയാണ് ചിലവ് വരുന്നത്. ആലപ്പുഴ കളക്‌ട്രേറ്റ് – ബീച്ച്‌ റോഡിലാണ് ഇപ്പോള്‍ വൈറ്റ് ടോപ്പിംഗ് ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്.

 

Related Articles

Back to top button