InternationalLatest

‘ട്രംപ്​ പ്ലാസ ഹോട്ടല്‍ ‘ തകര്‍ത്തു

“Manju”

ശ്രീജ.എസ്

വാഷിങ്​ടണ്‍: ന്യൂജഴ്​സിയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്​ ഡോണള്‍ഡ്​ ട്രംപിന്റെ കാസിനോ സാമ്രാജ്യമായിരുന്ന ​ട്രംപ്​ പ്ലാസ ഹോട്ടല്‍ ആന്‍റ്​ കാസിനോ തകര്‍ത്തു. അറ്റ്​ലാന്റിക്​ കടല്‍ത്തീരത്ത്​ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന കെട്ടിടം 2009ല്‍ ട്രംപിന്​ നഷ്​ടമായിരുന്നു. പ്രസിഡന്റ് പദവിയിലെത്തും മുമ്പ് റിയല്‍ എസ്​റ്റേറ്റ്​ രംഗത്തെ അറിയപ്പെട്ട സംരംഭകനായിരുന്ന ട്രംപ്. ​ 1984ലാണ്​ ഹോട്ടലും കാസിനോയും നിര്‍മിച്ചത്​. പാപ്പര്‍ നടപടിയിലാണ്​ ​ കാല്‍നൂറ്റാണ്ട്​ കഴിഞ്ഞ്​ ഉടമസ്​ഥത കൈവിട്ടത്​.

രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. കാഴ്​ചകാണാന്‍ നൂറുകണക്കിന്​ പേര്‍ പരിസരത്ത്​ വാഹനങ്ങളിലും അല്ലാതെയും കാത്തുനിന്നു. കൂടുതല്‍ അടുത്തു കാണാവുന്ന ഒരിടത്ത്​ 10 ഡോളര്‍ ടിക്കറ്റ്​ നിരക്ക്​ നല്‍കിയും ആളുകള്‍ ആസ്വാദകരായി.
3,000 ഡൈനമിറ്റ്​ ബോംബുകള്‍ ഉപയോഗിച്ച്‌​ നടത്തിയ തുടര്‍ സ്​ഫോടനങ്ങളില്‍​ അംബര ചുംബിയായ കെട്ടിടം നിമിഷങ്ങള്‍ക്കകമാണ് നിലം പൊത്തിയത് . മാലിന്യം നിറഞ്ഞ പൊടിപടലങ്ങള്‍ ഏറെ നേരം പരിസരം പൊതിഞ്ഞുനിന്നിട്ടും കൗതുകത്തോടെ ​ആള്‍ക്കൂട്ടം കാഴ്​ചക്കാരായി നിന്നു.വര്‍ഷ​ങ്ങളോളം ഉപയോഗശൂന്യമായി കിടന്ന കെട്ടിടം ഏഴു സെക്കന്‍ഡുകള്‍ക്കിടയില്‍ മ​ണ്ണോടു ചേര്‍ന്നു.

Related Articles

Back to top button