Latest

ബോളിവുഡ് നടി സണ്ണി ലിയോണിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു

“Manju”

ബോളിവുഡ് നടി സണ്ണി ലിയോണിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു. കേരളത്തിന്റെ പ്രകൃതി ഭം​ഗിക്കൊപ്പം ഇഴചേര്‍ന്നാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. ദൈവത്തിന്റെ സ്വന്തം നാടുമായി പ്രണയത്തില്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരി 21 നാണ് സണ്ണി തിരുവനന്തപുരത്തെത്തിയത്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍, മക്കളായ നിഷ, ആഷര്‍, നോഹ എന്നിവരും ഒപ്പമുണ്ടായിരുന്നു. കേരളത്തനിമയില്‍ തിരുവനന്തപുരത്തുള്ള പൂവാര്‍‍ ഐലന്‍ഡ് റിസോര്‍ട്ട് ഒരുക്കിയ സദ്യ ആസ്വദിക്കുന്ന സണ്ണിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. കേരളസാരി അണിഞ്ഞ് മുല്ലപ്പൂവും ചൂടി സണ്ണി എത്തിയപ്പോള്‍ ഭര്‍ത്താവ് ഡാനിയേലും രണ്ട് ആണ്‍മക്കളും ജുബ്ബയും മുണ്ടുമാണ് ധരിച്ചത്. മകള്‍ നിഷ പട്ടുപാവാടയാണ് അണിഞ്ഞത്.

Related Articles

Back to top button