IndiaLatest

ഇന്ധന വില വര്‍ധിക്കുന്ന വിഷയത്തില്‍ ഇടപെടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

“Manju”

ഇന്ധന വില വര്‍ധിക്കുന്ന വിഷയത്തില്‍ ഇടപെടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നീതി ആയോഗിന്റെ ആറാമത് സമ്ബൂര്‍ണ യോഗത്തിലും ഇന്ധന വില സംബന്ധിച്ച ഒരു കാര്യവും പ്രധാനമന്ത്രി വ്യക്തമാക്കിയില്ല. ലോകത്ത് ഏറ്റവും കുറവ് നികുതി ഉള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെന്നും കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങളുമായി മുന്നോട്ട് പോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, കുതിച്ചുയരുന്ന ഇന്ധനവിലയെക്കുറിച്ച്‌ പ്രധാനമന്ത്രി മൗനം പാലിച്ചു. ലോകത്ത് നികുതി ഏറ്റവും കുറവുള്ള ഒരു രാജ്യമാണ് ഇന്ത്യ. മാത്രമല്ല, അതിവേഗം പുരോഗമിക്കുന്ന രാജ്യവും ഇന്ത്യയാണ്. അതുകൊണ്ട് തന്നെ സാധാരണക്കാരന്റെ ഉന്നതിക്ക് ആണ് പ്രധാന പരിഗണന നല്‍കുന്നത്. എല്ലാവര്‍ക്കും കോണ്‍ക്രീറ്റ് വീടുകള്‍ ഉറപ്പാക്കും. കാര്‍ഷിക മേഖലയില്‍ പരിഷ്‌ക്കരണ നടപടികള്‍ തുടരുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നിലവില്‍ ഫെഡറല്‍ സംവിധാനത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ ഏറ്റവും ഊഷ്മളമാണെന്നും പറഞ്ഞു.

Related Articles

Back to top button