KeralaLatest

എല്ലാ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി ; മോഹന്‍ലാല്‍

“Manju”

Image result for എല്ലാ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി ; മോഹന്‍ലാല്‍

ശ്രീജ.എസ്

തിരുവനന്തപുരം: ഒടിടി റിലീസായിട്ടും ആവേശം ഒട്ടും ചോരാതെ കൈയ്യടി നേടി ദൃശ്യം 2 മുന്നേറുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്കും പിന്തുണയ്ക്കും മോഹന്‍ലാല്‍ നന്ദി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ആരാധകര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞത്.

ദൃശ്യം 2ന് ലഭിക്കുന്ന അത്ഭുതകരമായ പ്രതികരണങ്ങളില്‍ അതിയായ സന്തോഷം. നിങ്ങളില്‍ നല്ലൊരു വിഭാഗം ആളുകളും സിനിമ കാണുകയും വിളിച്ചും സന്ദേശങ്ങളയച്ചും അഭിനന്ദനം അറിയിക്കുകയും ചെയ്തു. ദൃശ്യം 2ന്റെ വിജയം നല്ല സിനിമകളെ ലോകമെമ്പാടുമുള്ള സിനിമ പ്രേമികള്‍ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യും എന്നതിന്റെ തെളിവാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ജനങ്ങള്‍ നല്‍കുന്ന സ്‌നേഹവും പിന്തുണയുമാണ് നമ്മളെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നത്. അകമഴിഞ്ഞ സ്‌നേഹത്തിന് എല്ലാവര്‍ക്കും നന്ദി പറഞ്ഞ മോഹന്‍ലാല്‍ തനിക്കും ദൃശ്യം ടീമിനും ഇത് വളരെ വലിയ കാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.

Related Articles

Back to top button