KeralaLatest

അഗസ്ത്യാര്‍കൂടത്തേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ച ഇരുപത് പേരെ പിടികൂടി

“Manju”

വിതുര: പാസില്ലാതെ തീര്‍ത്ഥാടനകേന്ദ്രമായ അഗസ്ത്യാര്‍കൂടത്തിലേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ച ഇരുപത് പേരെ പേപ്പാറ ഫോറസ്റ്റ് റെഞ്ചിലെ വനപാലകസംഘം പിടികൂടി. പേപ്പാറ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സി.കെ. സുധീര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ മുഹമ്മദ് റാഫി, . മുരളി, ബീറ്റ് ഫോറസ്റ്റ് ഓവര്‍സിര്‍മാരായ സി.ആര്‍. ശ്രീകുമാര്‍, എസ്. അഖില്‍, ഫോറസ്റ്റ് വാച്ചര്‍മാരായ എ. വിന്‍സെന്റ്, എസ്. അജയന്‍, ഡി. ഷാജികുമാര്‍, വി. മാത്തന്‍കാണി എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.

പത്ത്പേര്‍ വീതമുള്ള രണ്ട് സംഘമായാണ് എത്തിയത്. അഗസ്ത്യാര്‍കൂടത്തിലേക്ക് പാസില്ലാതെ സന്ദര്‍ശനം നടത്തുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് സംഘത്തെ പിടികൂടിയത്.

 

Related Articles

Back to top button