Entertainment

ലാലേട്ടൻ ഫാൻസിനെ ഭയന്ന് ഒളിവിൽ കഴിയുന്ന ഐ.ജി ഗീത പ്രഭാകറെ കണ്ടുകിട്ടി; വീഡിയോ വൈറൽ

“Manju”

കഴിഞ്ഞ ദിവസം ആമസോൺ പ്രെെമിൽ റിലീസ് ചെയ്ത മോഹൻലാൽ-ജിത്തു ജോസഫ് ചിത്രം ദൃശ്യം 2 വിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യം ആദ്യ ഭാഗത്തോട് നീതി പുലർത്തുന്ന ചിത്രമെന്നാണ് സിനിമയെ കുറിച്ച് സോഷ്യൽമീഡിയയിൽ ഉൾപ്പെടെ ഉയരുന്ന പ്രതികരണം. ഇപ്പോഴിതാ സിനിമയിൽ സുപ്രധാന വേഷം കൈകാര്യം ചെയ്ത ആശ ശരത്ത് പങ്കുവച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്.

ലാലേട്ടൻ ഫാൻസിനെ ഭയന്ന് ഒളിവിൽ കഴിയുന്ന ഗീത പ്രഭാകറിനെ കണ്ടുകിട്ടി എന്ന് കുറിച്ചുകൊണ്ടുള്ള വീഡിയോയാണിത്. ‘മോഹൻലാൽ ഫാൻസിനെ പേടിച്ച് ഗീതാ പ്രഭാകർ കേരളം വിട്ടിരിക്കുകയാണ്. പുറത്തിറങ്ങിയാൽ തല്ല് കിട്ടുമെന്ന് പേടിച്ച് ഒളിവിൽ കഴിയുന്ന ഗീത പ്രഭാകറിനെ ഇപ്പോൾ കണ്ടുകിട്ടിയിട്ടുണ്ട്.’ ആശപങ്കുവച്ച വീഡിയോയുടെ അടിക്കുറിപ്പാണിത്.

രസകരമായ വീഡിയോ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. തന്റെ മേക്കപ്പ് മാൻ പകർത്തിയ വീഡിയോയാണ് നടി പ്രേക്ഷകർക്കായി പങ്കുവച്ചത്. കേരളത്തിൽ നിന്നും ഒളിച്ചുനടക്കുകയാണോ എന്ന ചോദ്യത്തിന് നിഷ്‌കളങ്കമായ ചിരിയാണ് മറുപടിയായി നൽകിയത്. പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പൊള്ളാച്ചിയിലെത്തിയതാണ് താരം. വീട്ടിലേക്കുള്ള സാധനം വാങ്ങിക്കുന്നതിനിടെ അപ്രതീക്ഷിതമായി പകർത്തിയ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Related Articles

Back to top button