India

ആസിയ അന്ദ്രാബിയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കോടതി

“Manju”

ന്യൂഡൽഹി : രാജ്യത്ത് തുടർച്ചയായി ഭീകരാക്രമണങ്ങൾ നടത്താൻ ആഹ്വാനം ചെയ്ത കശ്മീരി വിഘടനവാദി വനിതാ നേതാവ് ആസിയ അന്ദ്രാബിയ്‌ക്കെതിരെ നടപടിയുമായി ഡൽഹി കോടതി. ഭീകരവാദം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾ ചുമത്തി. പ്രത്യേക ജഡ്ജി പർവീൺ സിംഗിന്റേതാണ് നടപടി.

കേന്ദ്രസർക്കാരിനെതിരായ യുദ്ധം എന്ന നിലയിൽ രാജ്യത്ത് തുടർച്ചയായി ഭീകരാക്രമണങ്ങൾ നടത്തണമെന്നായിരുന്നു ദുഖ്തരൺ ഇ-മില്ലാത്ത് സംഘടനാ മേധാവി കൂടിയായ അന്ദ്രാബിയുടെ ആഹ്വാനം. പരാമർശത്തിൽ ഇവർക്കെതിരെ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് കോടതി നടപടി. അന്ദ്രാബിയ്ക്ക് പുറമേ ഇവരുടെ കൂട്ടാളികളായ സോഫി ഫെഹ്മമീദ, നഹിത നസ്രീൻ എന്നിവർക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 121, 121 എ, 124 എ, 153 എ, 153 ബി, 505 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമേ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ 18, 20, 38, 39, എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

2018 ലായിരുന്നു അന്ദ്രാബിയുടെ പരാമർശം. സംഭവത്തിൽ. കേന്ദ്രസർക്കാർ നിർദ്ദേശ പ്രകാരമാണ് അന്ദ്രാബിയ്‌ക്കെതിരെ എൻഐഎ അന്വേഷണം ആരംഭിച്ചത്.

Related Articles

Back to top button