IndiaLatest

കടയില്‍ കയറി മദ്യകുപ്പികള്‍ കല്ലെറിഞ്ഞു പൊട്ടിച്ച്‌ ഉമാ ഭാരതി

“Manju”

ഭോപ്പാല്‍: മദ്യവിരുദ്ധ പ്രചരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മദ്യശാലയില്‍ കയറി മദ്യകുപ്പികള്‍ എറിഞ്ഞുപൊട്ടിച്ച്‌ മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ ഉമാ ഭാരതി.കഴിഞ്ഞ ദിവസം ഭോപ്പാലിലാണ് സംഭവം നടന്നത്.
മദ്യകുപ്പികള്‍ എറിഞ്ഞുപൊട്ടിക്കുന്ന വീഡിയോ ഉമാ ഭാരതി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത് വൈറലായിരുന്നു. ഭോപ്പാലിലെ ആസാദ് നഗറില്‍ തൊഴിലാളികള്‍ താമസിക്കുന്ന ഈ ചേരിയില്‍ നിരവധി മദ്യശാലകള്‍ വില്‍പ്പന നടത്തുന്നു. ഈ തൊഴിലാളികളുടെ മുഴുവന്‍ സമ്പാദ്യവും മദ്യത്തില്‍ പാഴായിപ്പോകുന്നു. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇത്തരം മദ്യശാലകള്‍ക്കെതിരെ സ്ത്രീകളുള്‍പ്പടെ പ്രതിഷേധിക്കുകയാണെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് ഉമാ ഭാരതി കുറിച്ചു.


മദ്യപാനത്തിനും മദ്യനവില്‍പ്പനയ്ക്കുമെതിരെ ശക്തമായി പ്രചാരണം നടത്തിവരികയാണ് ഉമാ ഭാരതി. ബി ജെ പി അധികാരത്തിലുള്ള എല്ലാ സംസ്ഥാനങ്ങളിലും മദ്യവില്‍പ്പന നിര്‍ത്തലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തുടനീളം മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതിനെതിരെ നിലവിലെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനെതിരെയും ഉമാ ഭാരതി പ്രതിഷേധം ഉന്നയിച്ചിരുന്നു.

Related Articles

Back to top button