KeralaLatest

പോളിടെക്‌നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രി

“Manju”

 

തിരുവനന്തപുരം : 2023-24 അദ്ധ്യയന വർഷം ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കു നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രകാരം അപേക്ഷകർക്ക് ജൂലൈ 20 മുതൽ 23 വരെ അഡ്മിഷൻ പോർട്ടലിലെ ‘Counselling Registration’ എന്ന ലിങ്ക് വഴി കൗൺസിലിംഗിനു രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവരെ മാത്രമെ കൗൺസിലിംഗിനു ഹാജരാകാൻ അനുവദിക്കൂ. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്കുള്ള കൗൺസിലിംഗ് ജില്ലാതലത്തിൽ ജൂലൈ 24 മുതൽ 26 വരെ നോഡൽ പോളിടെക്‌നിക് കോളജുകളിൽ നടത്തും.

വിവിധ ജില്ലകളിൽ ഒരേ സമയം പ്രവേശനം നടക്കുന്നതിനാൽ ഒരോ ജില്ലകളുടേയും പ്രവേശന നടപടികളുടെ സമയക്രമം അഡ്മിഷൻ പോർട്ടലിൽ പരിശോധിച്ച് നിശ്ചിത സമയത്തുതന്നെ ഹാജരാകാൻ ശ്രദ്ധിക്കണം. ഒന്നിൽക്കൂടുതൽ സ്ഥാപനങ്ങളിൽ ഹാജരാകാൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രോക്‌സി ഫോമുമായി ഹാജരാകണം. ഒന്നിൽ കൂടുതൽ സ്ഥാപനത്തിൽ പ്രവേശനം നേടിയാൽ അവസാനം നേടിയ പ്രവേശനം മാത്രമേ നിലനിൽക്കുകയുള്ളൂ. വിശദ വിവരങ്ങൾക്ക് www.polyadmission.org/let എന്ന അഡ്മിഷൻ പോർട്ടലിലോ സമീപത്തുള്ള പോളിടെക്‌നിക് കോളജിലെ ഹെല്പ് ഡെസ്‌കിലോ ബന്ധപ്പെടാം.

Related Articles

Back to top button