KeralaLatestThiruvananthapuram

രാത്രി യാത്രക്ക് ബസ് കിട്ടിയില്ല, അതുകൊണ്ട് ഒരു ബസെടുത്തു; ടിപ്പര്‍ അനി

“Manju”

തിരുവനന്തപുരം : കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം സ്വദേശി ടിപ്പര്‍ അനി എന്ന നിധിന്‍ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ അനി പൊലീസിന് നല്‍കിയ മൊഴി ആരേയും ഞെട്ടിക്കും. രാത്രി യാത്രക്ക് ബസ് കിട്ടാഞ്ഞതിനാലാല്‍ കെഎസ്ആര്‍ടിസി ബസ് എടുക്കുകയായിരുന്നുവെന്നാണ് മൊഴി.

എന്നാല്‍ ഇത് പൊലീസിന് വിശ്വസനീയമായിരുന്നില്ല. സ്ഥിരം വാഹന മോഷ്ടാവാണ് അനിയെന്ന് പൊലീസ് പറഞ്ഞു. മുമ്പ് നെയ്യാറ്റിന്‍കര, മംഗലപുരം, ശ്രീകാര്യം, വട്ടിയൂര്‍കാവ്, കൊല്ലം ഈസ്റ്റ്, ശക്തികുളങ്ങര, മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നീ സ്റ്റേഷനില്‍ പ്രതിക്കെതിരെ സമാനകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അനിയെകുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കൊട്ടാരക്കരയില്‍ നിന്നും ബസ് മോഷ്ടിച്ചെടുത്ത ശേഷം കടപ്പാക്കട വഴി ആശ്രമം മൈതാനത്ത്‌ചെന്ന ശേഷം ദേശീയ പാത വഴി പാരിപ്പള്ളി ജംഗ്ഷനിലെത്തി കടല്‍തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്നു.

ഈ മാസം എട്ടിനായിരുന്നു കൊട്ടാരക്കരയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് മോഷണം പോയത്. കെഎല്‍ 15 7508 എന്ന ബസാണ് മോഷ്ടിച്ചത്. രാത്രി കൊട്ടാരക്കരയില്‍ നിന്നും യാത്ര ചെയ്യാന്‍ ബസ് കിട്ടിയില്ലെന്നും ഇതോടെ നിര്‍ത്തിയിട്ട ബസ് എടുത്തുകെണ്ട് പോവുകയായിരുന്നുവെന്ന് അനി പൊലീസിനോട് പറഞ്ഞു.

Related Articles

Back to top button