IndiaKeralaLatest

പാകിസ്ഥാന്റെയും അഫ്‌ഗാനിസ്ഥാന്റെയും ദുരിതം തീരാന്‍ ഏക പരിഹാരം അഖണ്ഡ ഭാരതം – മോഹന്‍ ഭാഗവത്

“Manju”

ഹൈദരാബാദ്: പാകിസ്ഥാന്‍ രൂപീകരിച്ച തീയതി മുതല്‍ ഇന്നുവരെ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ലെന്നും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അഖണ്ഡഭാരതം നിലവില്‍ വരണമെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് പിരിഞ്ഞ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പോലുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ ദുരിതത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഖണ്ഡ ഭാരതം എന്ന ആശയം സാദ്ധ്യമാണ്. പ്രപഞ്ചത്തിന്റെ ക്ഷേമത്തിനായി അഖണ്ഡ ഭാരതം രൂപപ്പെടണം. ഇന്ത്യയില്‍ നിന്ന് വേര്‍പിരിഞ്ഞുപോയ പ്രദേശങ്ങള്‍ ഇപ്പോള്‍ ഭാരതം എന്ന് സ്വയം വിളിക്കുന്നില്ല. ഭാരതവുമായി വീണ്ടും ഒന്നിക്കേണ്ടതിന്റെ ആവശ്യകത അവരെ സംബന്ധിച്ചിടത്തോളം വളരെ കൂടുതലാണ്.കാണ്ഡഹാര്‍ ഭാരതവുമായി പിരിഞ്ഞ് അഫ്ഗാനിസ്ഥാനായിട്ട് അവിടെ ഒരു സമാധാനവും ഉണ്ടായിട്ടില്ല. ഇവിടെ നിന്ന് വേര്‍പെട്ടുപോയ ഭൂപ്രദേശങ്ങളില്‍ വലിയതോതില്‍ അസന്തുഷ്ടി ഉണ്ട്. അവര്‍ തങ്ങളാലാവുന്നതെല്ലാം ചെയ്‌തെങ്കിലും ഒരു പരിഹാരവും കണ്ടെത്തിയില്ല. അവരുടെ പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധി ഭാരതവുമായി പുനരേകീകരണം മാത്രമാണ്. അതോടെ അവരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button