ErnakulamKeralaLatest

പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന

“Manju”

കൊച്ചി: പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയായ പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഭാര പരിശോധന തുടങ്ങി. ഇന്ന് മുതല്‍ അടുത്ത മാസം നാല് വരെയാണ് പരിശോധന തുടരുക. രണ്ടു സ്പാനുകളിലാണ് ഒരേ സമയം പരിശോധന നടത്തുക. സെപ്തംബര്‍ 28 നാണ് പാലത്തിന്റെ പുനര്‍ നിര്‍മ്മാണം തുടങ്ങിയത്. പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ വരെ സമയം നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് മാസം നേരത്തെയാണ് പണി തീരുന്നത്.

ഡി.എം.ആര്‍.സി.യുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ സര്‍വ്വീസ് സൊസൈറ്റിയാണ് മേല്‍പ്പാലം പുനര്‍ നിര്‍മ്മിച്ചത്. 39 കോടി രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച പാലം പൊളിച്ച്‌ 22 കോടി രൂപ ചെലവഴിച്ചാണ് പുനര്‍ നിര്‍മ്മിച്ചത്.
ഈ തുക കരാറുകാരനില്‍ നിന്ന് തിരിച്ച്‌ പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അടുത്ത മാസം അഞ്ചിന് പാലം സര്‍ക്കാറിന് കൈമാറുമെന്ന് ഡി.എം.ആര്‍.സി അറിയിച്ചിട്ടുണ്ട്

Related Articles

Back to top button