KeralaLatest

കുന്നംകുളത്ത് പത്തിലധികം വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

“Manju”

തൃശൂര്‍; കുന്നംകുളം നഗരസഭയില്‍ കോവിഡ് വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം നഗരസഭാ ചെയര്‍പേഴ്സണ്‍ സീതാരവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെയും കോവിഡ് പ്രതിരോധ കോര്‍ കമ്മറ്റിയുടെയും യോഗ തീരുമാനത്തെ തുടര്‍ന്നാണ് നിയന്ത്രണം ശക്തമാക്കിയത്.വാണിജ്യ സ്ഥാപനങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതു തടയാനും സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ സ്ക്വാഡുകള്‍ ഇറങ്ങി. പോലീസ് സ്ക്വാഡിലും കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പതിനഞ്ചിലധികം രോഗികള്‍ നിലവിലുള്ള നഗരത്തിലെ 10 വാര്‍ഡുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തും. നഗരത്തിലെ 37 വാര്‍ഡുകളില്‍ പത്തിലധികം വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്.

Related Articles

Back to top button